ഭരണ സംവിധാനം ദുരുപയോഗം ചെയ്യരുത്: ഐ എസ് എം വയനാട്

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് യുവജന പ്രസ്ഥാനങ്ങള്‍ കാണിക്കുന്ന നെറികേടുകള്‍ക്ക് ഭരണ സംവിധാനം ദുരുപയോഗം ചെയ്യുന്നത് അപലനീയമാണെന്ന് ഐ എസ് എം വയനാട് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. സാംസ്‌കാരിക മൂല്യ തകര്‍ച്ചക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായ ബോധവത്ക്കരണം അനിവാര്യമാണെന്നും ഐ എസ് എം ജില്ലാകമ്മിറ്റി വിലയിരുത്തി.

കല്പറ്റ അസ്ഹര്‍ കോളേജില്‍ സംഘടിപ്പിച്ച ഐ എസ് എം ജില്ലാ കൗണ്‍സില്‍ മീറ്റ് കെ എന്‍ എം ജില്ലാ പ്രസിഡന്റ് പി കെ പോക്കര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. അജ്മല്‍ കല്പറ്റ ഖിറാഅത്ത് നിര്‍വഹിച്ചു. പ്രസിഡന്റ് നജ്മുദ്ദീന്‍ വെള്ളമുണ്ട അധ്യക്ഷന്‍ വഹിച്ചു. സയ്യിദലി സ്വലാഹി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അന്‍ഫാസ് നന്മണ്ട, സയ്യിദ് മുഹമ്മദ് കരുവട്ടൂര്‍, സി കെ ഉമ്മര്‍, അംജദ് ബിന്‍ അലി, റോഷന്‍ പിണങ്ങോട്, നൈസല്‍ പിണങ്ങോട് എന്നിവര്‍ പ്രസംഗിച്ചു. ഐ എസ് എം സെക്രട്ടറി ഷന്‍ബക്കര്‍ സ്വാഗതവും റഫീക്ക് കല്പറ്റ നന്ദിയും പറഞ്ഞു.