സൗഹൃദ സാംസ്‌കാരിക വേദി അറുപത്തി ഏഴാമത് പുസ്തക ചര്‍ച്ച നടത്തി

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

സുല്‍ത്താന്‍ ബത്തേരി: സൗഹൃദ സാംസ്‌കാരിക വേദി അറുപത്തിയേഴാമത് പുസ്തക ചര്‍ച്ച നടത്തി. പി കെ ശ്രീനിവാസന്റെ ജനാലയിലെ കടുവ എന്ന പുസ്തകമാണ് ചര്‍ച്ച ചെയ്തത്. പ്രസാധകനും എഴുത്തുകാരനുമായ ജോയി പാറയില്‍ പുസ്തകം അവതരിപ്പിച്ചു. സി വി ജോയി മോഡറേറ്ററായിരുന്നു.
സൗഹൃദ സാംസ്‌കാരിക വേദി പ്രസിഡന്റ് ധനേഷ് ചീരാല്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ ഗോപകുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് നിസി അഹമ്മദ് നന്ദിയും പറഞ്ഞു. ആരിഫ് തണലോട്ട്, കെ പി സുരേഷ്, പി വി സിദ്ദിഖ്, ഡോ. പി ബി സനോജ്, അനില്‍ മാഷ്, വേലായുധന്‍ കാവ്യാലയം, കസ്തുരി ബായി ടീച്ചര്‍, ബാലകൃഷ്ണന്‍ എം, ഷൈല മധു, കാവ്യ, ആന്റണി ചീരാല്‍, സീന ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.