പഹൽഗാമിൽ വിനോദസഞ്ചാരികളുടെ കൊലപാതകത്തെ TUCI ശക്തമായി അപലപിക്കുന്നു: ട്രേഡ് യൂണിയൻ സെന്‍റർ ഓഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റി

Wayanad

പഹൽഗാമിൽ വിനോദസഞ്ചാരികളുടെ കൊലപാതകത്തെ TUCI ശക്തമായി അപലപിക്കുന്നു. ജമ്മു കശ്മീരിൽ ഇന്നലെ തീവ്രവാദികൾ 27 ലധികം സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ ട്രെയിഡ് യൂനിയസെന്റർ ഓഫ് ഇന്ത്യ ,കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ കുടുംബങ്ങളെ ഹൃദയംഗമവും ആത്മാർത്ഥവുമായ അനുശോചനം അറിയിക്കുന്നു.

ആർട്ടിക്കിൾ 370 ഉം അത്യാധുനിക സൈനിക ശക്തിയും ഉപയോഗിച്ച് താഴ്‌വരയിൽ സമാധാനം സ്ഥാപിച്ചുവെന്ന മോദി സർക്കാരിന്റെ വാഗ്ദാനം ഒരു നുണയാണന്ന് ഈ സംഭവം വെളിവാക്കുന്നു. അവിടെ പതിനഞ്ച് പൗരന്മാർക്ക് ഒരു സൈനികൻ എന്ന തോതിൽ ഉണ്ട്. സർക്കാർ അത് വളരെ സുരക്ഷിതമായ ഒരു സ്ഥലമായി നിലനിർത്തുന്നു. അങ്ങനെയാണെങ്കിലും, ഈ ഭീകരാക്രമണം മറ്റൊരു പുൽവാമ ആയിരിക്കില്ല എന്നതിന് എന്ത് ഉറപ്പാണുള്ളത്.

അതിനാൽ, കാശ്മീർ ജനതയുടെ വിശ്വാസവും സഹകരണവും ഇല്ലാതെ കേന്ദ്ര സർക്കാരിന് സൈനിക ശക്തി ഉപയോഗിച്ച് മാത്രം ഭീകരതയെ അടിച്ചമർത്താൻ കഴിയില്ല.

ഇന്ന് താഴ്‌വര സംസ്ഥാനങ്ങളിൽ ആഹ്വാനം ചെയ്ത പണിമുടക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച TUCI, അവിടത്തെ ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ സമാധാനം സ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് ട്രേഡ് യൂണിയൻ സെൻ്റർ ഓഫ് ഇന്ത്യ (TUCI) സെൻട്രൽ കമ്മിറ്റിജനറൽ സെക്രട്ടറി ആർ മാനസയ്യ പത്രക്കുറിപ്പില്‍ പറഞ്ഞു.