വായന പക്ഷാചരണ സമാപനം

Wayanad

വിളമ്പുകണ്ടം: വായന പക്ഷാചരണത്തിൻ്റെ താലൂക്ക്തല സമാപനം വിളമ്പുകണ്ടം ഇ.പി.കെ. സ്മാരക വായനശാലയിൽ നടന്നു.
ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് കെ. ഷബിത ഉത്ഘാടനം ചെയ്തു.സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം. സദാനന്ദൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഷാജി പുൽപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് കൗൺസിൽ സെക്രട്ടറി പി. സുരേഷ് ബാബു ഐ.വി. ദാസ് അനുസ്മരണം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന രാമകൃഷ്ണൻ, രജിത വിജയൻ, താലൂക്ക് കൗൺസിൽ ജോ:സെക്രട്ടറി പി.ടി. സുഭാഷ്, GLPS വിളമ്പുകണ്ടം പ്രധാനാധ്യാപിക എം. സത്യപ്രഭ, ലൈബ്രറി ജില്ല കൗൺസിൽ അംഗം കെ.വി. സുരേന്ദ്രൻ, സി.കെ. കുഞ്ഞികൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വായനശാല സെക്രട്ടറി എ.ബി സുനിൽ സ്വാഗതവും പനമരം പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ പി. കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.