‘സ്പ്ലാഷ്’: മഴ മഹോത്സവം ജനകീയമാക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ ‘വയനാട് മഡ് ഫെസ്റ്റ്-2023’

News

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: മണ്‍സൂണ്‍കാല വിനോദ സഞ്ചാരം ജില്ലയില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തിവരുന്ന സ്പ്ലാഷ്-മഴ മഹോത്സവം ജില്ലയില്‍ ജനകീയമാക്കുന്നതിനായി ജില്ലാ ടുറിസം പ്രമോഷന്‍ കൗണ്‍സില്‍ വയനാട് മഡ് ഫെസ്റ്റ്-2023 സംഘടിപ്പിക്കുന്നു. സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മഡ്ഡി ബൂട്ട്‌സ് വെക്കേഷന്‍സ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജൂലൈ 5 മുതല്‍ 13 വരെ വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ വയനാട് വയനാട് മഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മഡ് ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുഡ്‌ബോള്‍ ( താലൂക്ക് തലം/ സംസ്ഥാന തലം), മഡ് വടംവലി (ജില്ലാതലം), കയാക്കിംഗ്(സംസ്ഥാനതലം), അമ്പൈയ്ത്ത്, മണ്‍സൂണ്‍ ട്രക്കിംഗ് തുടങ്ങിയവ സംഘടിപ്പിക്കുന്നു.

ജൂലൈ- 5 ന് മാനന്തവാടി താലൂക്ക്തല മഡ്ഫുഡ്‌ബോള്‍ മത്സരം വളളിയൂര്‍ക്കാവില്‍ വെച്ച് നടക്കും, ജൂലൈ- 6 ന് സു.ബത്തേരി താലൂക്ക് തല മഡ്ഫുഡ്‌ബോള്‍ മത്സരം പൂളവയല്‍ സപ്ത റിസോര്‍ട്ട് പരിസരത്തും, ജൂലൈ- 7 ന് കല്‍പ്പറ്റ താലൂക്ക്തല മത്സരം കാക്കവയല്‍ നഴ്‌സറി പരിസരത്തും നടക്കും. ഓരോ താലൂക്കിലേയും വിജയികള്‍ക്ക് രൂ.5000/-, രൂ.3000/- വീതം ക്യാഷ് അവാര്‍ഡും സംസ്ഥാന-തല മത്സരങ്ങളിലേക്കുളള യോഗ്യതയും ലഭിക്കും. ജൂലൈ 8 ന് കാക്കവയലില്‍ വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ വയനാട് ജില്ലയില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. വിജയികള്‍ക്ക് രൂ.20000/-, രൂ.10000/- വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. കൂടാതെ മഡ് വടംവലി (ഓപ്പണ്‍ കാറ്റഗറി) മത്സരവും ഇതേ വേദിയില്‍ വെച്ച് നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മീനങ്ങാടി കമ്മ്യുണിറ്റി ഹാളിന് സമീപത്തുളള ഡിടിപിസിയുടെ ഓഫീസില്‍ 2023-ജൂലൈ 2 മുമ്പ് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. ഫോണ്‍:9446072134, 9947042559, 9847884242.

മഡ്‌ഫെസ്റ്റിന്റെ ഭാഗമായി ജൂലൈ 13 ന് തരിയോട് കറലാട് തടാകത്തില്‍ സംസ്ഥാനതല കയാക്കിംഗ് തുഴയല്‍ മത്സരം (ഡബിള്‍) നടക്കും വിജയികള്‍ക്ക് രൂ.10000/-, രൂ.5000/- വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും താല്‍പര്യമുളള ടീമുകള്‍ കറളാട് തടാക ഓഫീസില്‍ -ജൂലൈ 10 ന് മുമ്പ് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. ജൂലൈ 8ന് കാക്കവയലില്‍ വെച്ച് ജില്ലയിലെ വിവിധ വകുപ്പുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, ടൂറിസം രംഗത്തെ വിവിധ സംഘടകള്‍ എന്നിവര്‍ക്കായി മഡ് ഫുഡ്‌ബേങറ്റ മത്സരം ഉണ്ടായിരിക്കുന്നതാണ്. സ്പ്ലാഷ്-മഴ മഹോത്സവം പരിപാടിയുടെ ഭാഗമായി ജില്ലയില്‍ എത്തിച്ചേരുന്ന ദേശീയ അന്തര്‍ദേശീയ ടൂറിസം/ ട്രാവല്‍ പ്രതിനിധികള്‍ക്കായി ജൂലൈ 12 ന് ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം മണ്‍സൂണ്‍ ട്രക്കിംഗ്, ജൂലൈ 10, 11 തീയതികളില്‍ സു.ബത്തേരിയില്‍ വെച്ച് പ്രദര്‍ശന ആര്‍ച്ചറി, മഡ് ഫുഡ്‌ബോള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നതാണ്.