മാനന്തവാടി: തുല്യനീതിയും തുല്യാവകാശവും ഉറപ്പു നല്‍കുന്ന ഭരണഘടന നിലനില്‍ക്കുന്ന മതേതര ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ജനാധിപത്യത്തെ നിഴലില്‍ നിര്‍ത്തി മതാധിപത്യത്തിലേക്ക് രാജ്യത്തെ വഴിനടത്തുകയാണ് സംഘ്പരിവാര്‍ ഭരണകൂടം. വെറുപ്പും വിദ്വേഷവും മാത്രം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ദുഷിച്ച ഫാഷിസ്റ്റ് കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതതെന്നും സാഹോദര്യത്തിന്റെ ഭൂതകാലത്തിലേക്ക് തിരിച്ചെത്താന്‍ പുതുതലമുറ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ സ്വയം പങ്കാളികളാവണമെന്നും എസ് ഡി പി ഐ ദേശീയ പ്രവര്‍ത്ത സമിതിയംഗം സഹീര്‍ അബ്ബാസ് സഅദി പറഞ്ഞു. മാനന്തവാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് നൗഫല്‍ പഞ്ചാരക്കൊല്ലി അധ്യക്ഷത വഹിച്ചു പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ റിയാസ് ബിന്‍ ഉബൈദ് ആലപ്പുഴ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറിമാരായ മമ്മൂട്ടി തരുവണ, ബബിത ശ്രീനു, മണ്ഡലം ട്രഷറര്‍ സുബൈര്‍ മാനന്തവാടി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിഅംഗം നജ്‌ല പാറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഉബൈദ് പീച്ചംകോട് സ്വാഗതവും, റഫീക്ക് തലപ്പുഴ നന്ദിയും പറഞ്ഞു.