കാക്കവയല്‍: ജീവിതം ഒരു പോരാട്ടമാണ്. ജീവിതമെന്ന പോരാട്ടത്തില്‍ തിന്മയ്‌ക്കെതിരെ പോരാടാനും നന്മയുടെ മുന്നേറ്റത്തിനും കാല്‍പന്തുകളി മനുഷ്യന് കായികവും ബൗദ്ധികമായ കരുത്തു പകരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അഭിപ്രായപ്പെട്ടു. കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി എന്ന കാമ്പയിനിന്റെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
പി ടി എ പ്രസിഡന്റ് എന്‍ റിയാസ് അധ്യക്ഷനായിരുന്നു. സെന്‍ട്രല്‍ എക്‌സൈസ് ഫുട്‌ബോള്‍ താരം കെ മുനീര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീധരന്‍ സമ്മാനദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ബിജു ടി എം, ഹെഡ്മാസ്റ്റര്‍ എം സുനില്‍കുമാര്‍, എസ് എം സി ചെയര്‍മാന്‍ റോയി ചാക്കോ, എം പി ടി എ പ്രസിഡന്റ് സിസിലി ചന്ദ്രന്‍, ഹംസ കെ, ഖദീജ ടീച്ചര്‍, ഇന്ദ്രന്‍ കെ എന്‍, ഖലീല്‍റഹ്മാന്‍, അജയന്‍ കെ കെ എന്നിവര്‍ പ്രസംഗിച്ചു.