പടിഞ്ഞാറത്തറ: തെങ്ങുംമുണ്ട വാരാമ്പറ്റ റോഡില്‍ ബാണാസുരസാഗര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കോമ്പൗണ്ട് മതിലിനോട് ചേര്‍ന്ന് ചേര്‍ന്ന് അപകടകരമായ രീതിയില്‍ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മുളക്കൂട്ടം മുറിച്ചുമാറ്റണമെന്ന് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോമോന്‍ വളത്തറ ആവശ്യപ്പെട്ടു. മുളങ്കൂട്ടം ഏത് സമയത്തും വൈദ്യുതി ലൈനില്‍ തട്ടി അപകടം ഉണ്ടാകുന്ന അവസ്ഥയിലാണ്. K.S E.B അധികൃതര്‍ ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ അമാന്തം കാണിച്ചാല്‍ അത് വന്‍ ദുരന്തത്തിനിടയാക്കും.
