പെരിക്കല്ലൂർ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പെരിക്കല്ലൂർ ക്ഷീര സംഘവും ഫ്രഷ് ഫീൽഡ് മാർക്കറ്റിംഗ് കമ്പനിയും ചേർന്ന് വാട്ടർ പ്യൂരിഫയർ സംഭാവന ചെയ്തു. വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം ക്ഷീരസംഘം പ്രസിഡണ്ട് ബൈജി ഇ എ നിർവഹിച്ചു.

പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി കെ വിനുരാജൻ സ്വാഗതവും ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി നന്ദിയും പറഞ്ഞു. ഫ്രഷ് ഫീൽഡ് മാർക്കറ്റിംഗ് കമ്പനി ഡയറക്ടർ സന്തോഷ് ഭരതൻ,ക്ഷീര സംഘം സെക്രട്ടറി സവിത ചക്രപാണി,മെമ്പർ കലേഷ് പി എസ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.