ലഹരി വിരുദ്ധ ദിനമാചരിച്ചു

Kannur

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

അഴിക്കോട്: അക്ലിയത്ത് എല്‍ പി സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വിരുദ്ധ ദിനമാചരിച്ചു. ചിത്രകാരനും അധ്യാപകനുമായ വര്‍ഗീസ് കളത്തില്‍ ലഹരിക്കെതിരെ കൂട്ടായ്മ ആഹ്വാനം ചെയ്ത് ചിത്രരചന നടത്തി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളും ചിത്രരചനയില്‍ പങ്കാളികളായി. പി ടി എ പ്രസിഡന്റ് കെ പ്രവീണന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി കെ പ്രമീളകുമാരി, മദര്‍ പി ടി എ പ്രസിഡന്റ് അപര്‍ണ താച്ചന്‍, കെ അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു.