നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
കൃഷ്ണഗിരി: ലോകത്തെ ആദ്യ ക്രിക്കറ്റ് തീം റിസോര്‍ട്ട് ആയ ‘ലോര്‍ഡ്‌സ് 83’, വയനാട് കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിനു തൊട്ടടുത്തായി പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിര്‍ണായകവും ചരിത്രപ്രധാനവും ആയ ആദ്യത്തെ വേള്‍ഡ് കപ്പ് വിജയത്തിന്റെ സ്മരണാര്‍ത്ഥമാണ് ഇത് പണി കഴിപ്പിച്ചത്. ഈ റിസോര്‍ട്ട് സമുച്ചയം അതിന്റെ വിപുലമായ ഉദ്ഘാടനത്തിനു മുന്നോടി ആയി പ്രവര്‍ത്തന സജ്ജമായത് ഇന്ത്യന്‍ ടീം വേള്‍ഡ് കപ്പ് നേടിയെടുത്ത ജൂണ്‍ 25നു തന്നെ ആണ്.
1983ല്‍ ലണ്ടനിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം ആയ ലോര്‍ഡ്സ്ല് കപില്‍ ദേവ് ക്യാപ്റ്റനായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിസ്മയകരമായ പ്രകടനത്തിന് ആദരവ് അര്‍പ്പിക്കുകയാണ് 40 വര്‍ഷങ്ങള്‍ക്കിപ്പുറം ലോര്‍ഡ്‌സ് 83 എന്ന ഈ റിസോര്‍ട്ടിലൂടെ. പ്രമുഖ സംരംഭകരായ മോറിക്കാപ്പ് ഗ്രൂപ്പിന്റെ മൂന്നാമത്തെ പദ്ധതി ആയ ലോര്‍ഡ്‌സ് 83 പൂര്‍ണമായും ലണ്ടനിലെ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തിന്റെ വാസ്തു മാതൃക അവലംബിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ക്രിക്കറ്റ് സ്‌റ്റേഡിയം ആയ കൃഷ്ണഗിരിയുടെ മണ്ണില്‍ പണി കഴിപ്പിച്ച ഈ റിസോര്‍ട്ട്, ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വലിയ വിസ്മയം ആയിരിക്കുമെന്ന് തീര്‍ച്ച. ലോര്‍ഡ്‌സ് മാതൃകയില്‍ പണി കഴിപ്പിച്ചു എന്നതിനേക്കാളുപരി സര്‍വവിധ ആഡംബരങ്ങളും ഉള്‍ച്ചേര്‍ത്തി നിര്‍മിച്ച ഈ റിസോര്‍ട്ട് താമസിയാതെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റിസോര്‍ട്ടുകളില്‍ ഒന്നായി മാറിയേക്കും.
മോരിക്കാപ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ നിഷിന്‍ തസ്ലിം, ജൂണ്‍ 25ന് ലോര്‍ഡ്‌സ് 83 യുടെ സോഫ്റ്റ് ലോഞ്ച് നിര്‍വഹിച്ചു. തുടര്‍ന്ന് സെപ്റ്റംബറില്‍, പ്രശസ്ത ക്രിക്കറ്ററും, 1983 ലെ വേള്‍ഡ് കപ്പ് ടീമിന്റെ ക്യാപ്റ്റനും ആയ കപില്‍ ദേവ് ന്റെ മഹനീയ സാനിധ്യത്തില്‍ ലോര്‍ഡ്‌സ് 83 യുടെ ഉദ്ഘാടന കര്‍മം നിര്‍വഹിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് മോരിക്കാപ്പ്.