ബിമല്‍ ക്യാമ്പസ് കവിതാ പുരസ്‌കാരം: അവസാന തിയ്യതി ജൂലൈ ഒന്ന്

News

വടകര: കവിയും നാടകകൃത്തും എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ എസ് ബിമലിന്റെ സ്മരണയില്‍ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് എടച്ചേരിയിലെ ബിമല്‍ സാംസ്‌കാരിക ഗ്രാമം നടത്തുന്ന ഈ വര്‍ഷത്തെ ബിമല്‍ കേമ്പസ് കവിതാപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കവിത മലയാളത്തിലുള്ളതായിരിക്കണം. 100 വരികളില്‍ കൂടരുത്. പി ഡി എഫ് രൂപത്തില്‍ ആക്കിയ കവിത ഓണ്‍ലൈനായി bimalsamskarikagramam@gmail.com എന്ന വിലാസത്തില്‍ ഇ മെയ്ല്‍ ചെയ്യുകയാണ് വേണ്ടത്. യൂണിവേഴ്‌സിറ്റി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കലാലയ വിദ്യാര്‍ത്ഥികളാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയോ സ്ഥാപന മേധാവിയുടെ കത്തോ കവിതയോടൊപ്പം സ്‌കാന്‍ ചെയ്ത് ഇമെയ്ല്‍ ചെയ്യണം. അവസാന തിയ്യതി 2023 ജൂലൈ ഒന്ന് ശനിയാഴ്ച രാത്രി 12 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സാപ്പിലൂടെ അന്വേഷിക്കേണ്ട ഫോണ്‍ നമ്പര്‍: 8086422600, 9497646737.