മലക്കപ്പാറയിലേക്ക് മഴക്കാല യാത്രയുമായി കെ എസ് ആര്‍ ടി സി

Kerala

കോഴിക്കോട്: മലക്കപ്പാറയിലേക്ക് ആനവണ്ടിയില്‍ മഴക്കാല യാത്രയൊരുക്കി കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം. ജൂണ്‍ 30ന് രാവിലെ നാല് മണിക്ക് സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ്സില്‍ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്നും യാത്ര പുറപ്പെടും.1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എന്‍ട്രി ഫീസ് നല്‍കണം. ഭക്ഷണത്തിനുള്ള ചെലവുകള്‍ യാത്രികര്‍ സ്വയം വഹിക്കണം. അതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാല്‍ വെള്ളച്ചാട്ടം, മലക്കപ്പാറ എന്നിങ്ങനെയാണ് റൂട്ട്.

ജൂണ്‍ 29 പെരുന്നാള്‍ ദിനത്തില്‍ മാമലക്കണ്ടം വഴി മൂന്നാര്‍ യാത്രയും കെ എസ് ആര്‍ ടി സി ഒരുക്കുന്നുണ്ട്. രാത്രി എട്ട് മണിക്ക് യാത്ര പുറപ്പെടും. തുടര്‍ന്ന് തുഷാരഗിരി, തൊള്ളായിരംകണ്ടി യാത്രയും ഒരുക്കുന്നുണ്ട്. ബുക്ക് ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും 9544477954, 99617 61708, 9846 100728 നമ്പറുകളില്‍ ബന്ധപ്പെടാം.