പാലാ: പാലാ നിയോജകമണ്ഡലത്തില്‍ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ മികവുകാട്ടുന്ന തദ്ദേശ സ്ഥാപനത്തിന് സമ്മാനം നല്‍കുമെന്ന് മാണി സി കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. പാലാ നിയോജക മണ്ഡലത്തിലെ മാലിന്യമുക്ത നവകേരളം കാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന എം.എല്‍.എ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 100%ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ മാലിന്യ മുക്തകേരളം സാക്ഷാത്കരിക്കാന്‍ സാധിക്കും. ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം 100% എത്തിക്കാന്‍ സാധിക്കണം. നിയോജക മണ്ഡലത്തിലെ പാലാ നഗരസഭ അധ്യക്ഷ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സിദ്ദിഖ്,ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ബെവിന്‍ ജോണ്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ്, മാലിന്യമുക്തം നവകേരളം കാമ്പയിന്‍ കോഓര്‍ഡിനേറ്റര്‍ ടി.പി. ശ്രീശങ്കര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ്ജ് പി. അജിത് കുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ശുചിത്വ മിഷന്‍ക്ലീന്‍ കേരള കമ്പനി ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
