സ്വകാര്യ ദീര്‍ഘദൂര ബസ് സര്‍വ്വീസ് പോയിന്‍റ് അട്ടിമറിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി പാലാ നഗരസഭ

Kottayam

പാലാ: ദീര്‍ഘദൂര സ്വകാര്യ ബസ് പോയിന്റ് മാറ്റാനുള്ള നഗരസഭാ തീരുമാനത്തെ വെല്ലുവിളിക്കുന്ന ദീര്‍ഘദൂര സ്വകാര്യ ബസ്സുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി പാലാ നഗരസഭ. ഇതിന്റെ ഭാഗമായി ഗതാഗത ക്രമീകരണ കമ്മിറ്റിയിലെ തീരുമാനം കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പാലാ പോലീസിന് നിര്‍ദ്ദേശം നല്‍കി.

പാലാ ജനറല്‍ ആശുപത്രിക്കു മുന്നില്‍ വണ്‍വേയില്‍ സ്വകാര്യ ദീര്‍ഘദൂര ബസ്സുകള്‍ ആളെടുക്കാന്‍ പാര്‍ക്കു ചെയ്യുന്നതുമൂലം ഈ മേഖലയാകെ ഗതാഗത തടസ്സം രൂക്ഷമായിരുന്നു. പതിനഞ്ചു മിനിറ്റിലേറെ സമയം വഴിയുടെ പകുതി ഭാഗത്തോളം കയറ്റി നിറുത്തിയായിരുന്നു ആളെടുക്കുന്നതും സാധനങ്ങള്‍ കയറ്റുന്നതും. പത്തിലേറെ ബസുകളാണ് വൈകുന്നേരങ്ങളില്‍ ഈ ഭാഗത്ത് പല സമയങ്ങളിലായി റോഡില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്തിരുന്നത്. ഇത്തരം വാഹനങ്ങളില്‍ കയറാന്‍ വരുന്നവരെ കൊണ്ടുവരുന്ന വാഹനങ്ങള്‍ റോഡിന്റെ ഇരുഭാഗത്തും മണിക്കൂറുകള്‍ക്കു മുന്നേ എത്തി പാര്‍ക്കു ചെയ്യുന്നതും പതിവായിരുന്നു.

ഇതോടെ ഈ ഭാഗത്ത് രൂക്ഷമായ ഗതാഗത തടസ്സം നിത്യ സംഭവമായി മാറി. ജനറല്‍ ആശുപത്രിയില്‍ നിന്നും കുറിക്കുന്ന മരുന്നുകള്‍ വാങ്ങേണ്ടവരും ഇവിടുത്തെ വ്യാപാര സ്ഥാപനങ്ങളില്‍ പോകേണ്ടവരും ദൂരെ വാഹനം പാര്‍ക്കു ചെയ്തിട്ടുവരേണ്ട അവസ്ഥയിലുമായിരുന്നു. കാല്‍നടയാത്രയും ദുഷ്‌കരമായിരുന്നു. ഇതേത്തുടര്‍ന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് നല്‍കിയ പരാതി പരിഗണിച്ചാണ് നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി ദീര്‍ഘദൂര സ്വകാര്യ ബസുകളുടെ പാര്‍ക്കിംഗ് പോയിന്റ് കിഴതടിയൂര്‍ ബൈപ്പാസിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് താത്ക്കാലികമായി മുനിസിപ്പല്‍ ലൈബ്രറിയുടെ എതിര്‍വശത്തുള്ള വെയ്റ്റിംഗ് ഷെഡില്‍ ആളെടുക്കാന്‍ കഴിഞ്ഞ 12 മുതല്‍ സൗകര്യം നല്‍കിയിരുന്നു.

ഇപ്പോള്‍ ഈ തീരുമാനമാണ് ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ അട്ടിമറിക്കുന്നത്. ഇതോടെ പാലായില്‍ ആശുപത്രി ജംഗ്ഷനില്‍ ഗതാഗതക്കുരുക്കിന് വീണ്ടും കളമൊരുക്കുകയാണ്. പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് ആവശ്യപ്പെട്ടു. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ പെര്‍മിറ്റില്‍ നിയമവിരുദ്ധ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു.

ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് ‘കേരളത്തിലെ എം.എസ്.എം.ഇ ഇക്കോസിസ്റ്റത്തിന്റെ കരുത്ത്’ എന്ന വിഷയത്തില്‍ നടന്ന അവതരണം വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ രാജീവ് ജി. നയിച്ചു. ‘നാല് പ്രധാന മേഖലകളിലെ എം.എസ്.എം.ഇ ഇക്കോസിസ്റ്റവും മുന്നോട്ടുള്ള വഴികളും’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടന്നു. വിന്‍വിഷ് ടെക്‌നോളജീസ് (ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്) സി.ഇ.ഒ പയസ് വര്‍ഗീസ്, ബൈഫാ (ആയുര്‍വേദ ആന്‍ഡ് ബയോടെക്‌നോളജി) സി.ഇ.ഒ അജയ് ജോര്‍ജ്, കെല്‍ട്രോണ്‍ (ഇ.എസ്.ഡി.എം) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹേമചന്ദ്രന്‍, ടെറുമോ പെന്‍പോള്‍ (മെഡിക്കല്‍ ഡിവൈസസ്) ഇന്നൊവേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് മേധാവി ഷിനു നായര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ട്രിനിറ്റി കോളേജ് ഡയറക്ടര്‍ അരുണ്‍ സുരേന്ദ്രന്‍ മോഡറേറ്ററായി.