റിയാദ്: സൗദിയിലും മറ്റ് ഗള്‍ഫ് നാടുകളിലും ഇന്ന് പെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം നബിയുടേയും കുടുംബത്തിന്റേയും ത്യാഗത്തിന്റെ സ്മരണ പുതുക്കിയാണ് മുസ്‌ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ ആദ്യ കല്ലേറ് കര്‍മ്മം നിര്‍വ്വഹിച്ചതിന് ശേഷം ബലിപെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേരും. പളളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. നമസ്‌കാര ശേഷം ബലി കര്‍മ്മം നടക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലുണ്ടായ മകന്‍ ഇസ്മാഈലിനെ ദൈവ കല്‍പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം നബി തീരുമാനിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദ്ദേശിച്ചു. ഇതിന്റെ സ്മപണ പുതുക്കിയാണ് ബലികര്‍മം നടത്തുന്നത്.
കേരളത്തില്‍ ഇന്ന് മുസ്‌ലിംകള്‍ അറഫ നോമ്പിലാണ്. നാളെയാണ് ബലി പെരുന്നാള്‍ ആഘോഷിക്കുക. മാസം കാണുന്നതിലെ വ്യത്യാസം കാരണമാണ് പെരുന്നാള്‍ ദിനത്തില്‍ മാറ്റത്തിന് കാരണം.