യു എ ഇയില്‍ അവധി ദിനങ്ങളിലും ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് സേവനം

Gulf News GCC News

ദുബൈ: യു എ ഇയില്‍ അവധി ദിനങ്ങളിലും ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. വര്‍ഷത്തില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ബി എല്‍ എസിന്റെ മൂന്ന് കേന്ദ്രങ്ങള്‍ യു എ ഇയില്‍ സജ്ജമാക്കിയതായി മന്ത്രി പറഞ്ഞു.

ദുബൈയില്‍ രണ്ടു കേന്ദ്രങ്ങളിലും ഷാര്‍ജയില്‍ ഒരിടത്തുമാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. പ്രവര്‍ത്തനം ഈ ആഴ്ചമുതല്‍ തുടങ്ങും. പാസ്‌പോര്‍ട്ട്പുതുക്കല്‍ പോലുള്ള കാര്യങ്ങള്‍ക്ക്‌നിലവില്‍ അവധി എടുത്ത്‌പോകേണ്ട അവസ്ഥയുണ്ടായിരുന്നു. ഇനി മുതല്‍ ഇത് വേണ്ടിവരില്ല. യു എ ഇയിലെ വിവിധ പരിപാടികളില്‍ മന്ത്രി മുരളീധരന്‍ പങ്കെടുത്തു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവിധ സംഘടന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *