CANDID COLLEGE എളേറ്റില്‍ വട്ടോളിയില്‍ ഉദ്ഘാടനം ചെയ്തു

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

താമരശ്ശേരി: താലൂക്കിലെ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമായ CANDID COLLEGE ന്റെ അഞ്ചാമത് സ്ഥാപനം എളേറ്റില്‍ വട്ടോളിയില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ലിസ്സി ബിജു ഉദ്ഘാടന കര്‍മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ കെ മുസ്ഫിര്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് കോര്‍ഡിനേറ്റര്‍ അഡ്വ. നിജാസ് ടി കെ, റഷീദ പി, ഷാദിയ സി പി എന്നിവര്‍ സംസാരിച്ചു.

വിവിധ പ്രഫഷണല്‍ കോഴ്‌സുകളായ മോണ്ടിസോറി ടി ടി സി, പ്രീ പ്രൈമറി ടി ടി സി, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളായ നഴ്‌സിംഗ് അസിസ്റ്റന്റ്, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഫാര്‍മസി അസിറ്റന്റ് തുടങ്ങിയവയും പ്ലസ് വണ്‍ കൊമേഴ്‌സ് / ഹ്യുമാനിറ്റീസ് കോഴ്‌സുകളും വിവിധ ഡിഗ്രി കോഴ്‌സുകളുമാണ് CANDID COLLEGE ന്റെ താമരശ്ശേരി, മുക്കം, ഓമശ്ശേരി, എളേറ്റില്‍ വട്ടോളി തുടങ്ങിയയിടങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ ലഭ്യമായിട്ടുള്ളത്. കോഴ്‌സുളിലേക്ക് ഈ അധ്യായന വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അഡ്മിഷന്‍ ആവശ്യങ്ങള്‍ക്കായി 9744031174, 9048699495 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.