കോഴിക്കോട്: വിജില്‍ ഹ്യൂമണ്‍ റൈറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ 48മത് വാര്‍ഷികം മനുഷ്യാവകാശ ദിനമായി വിജില്‍ ആചരിച്ചു. ജനാധിപത്യം ധ്വംസിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ദുരന്തചരിത്രം വരും തലമുറയിലേക്ക് കൈമാറണമെന്നും ജനാധിപത്യ വിരുദ്ധമായ അടിയന്തരാവസ്ഥാ പ്രഖ്യാപനവും തുടര്‍ സംഭവങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രമുഖതൊഴിലാളി നേതാവും അടിയന്തരാവസ്ഥയില്‍ ഏറെ പീഡനങ്ങള്‍ സഹിച്ച വ്യക്തിയുമായ കെ ഗംഗാധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരന്‍ ഉമര്‍ ഫറോക്ക് വിജില്‍ പ്രസിഡന്റ് അഡ്വ: ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. പി എസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അനീഷ് കുട്ടന്‍ സ്വാഗതവും കെ. മോഹന്‍ദാസ് നന്ദിയും പറഞ്ഞു.