വർഗീയത അരങ്ങു വാഴുമ്പോൾ ഈദ് സ്നേഹ സംഗമം പോലുള്ള കൂട്ടായ്മകൾ ശ്ലാഘനീയം: എ.കെ. ശശീന്ദ്രൻ

Kozhikode

കോഴിക്കോട് : ഇബ്രാഹിം പ്രവാചകൻറെ ത്യാഗ സ്മരണകൾ ഉണർത്തി മുസ്‌ലിംകൾ ഈദ് ആഘോഷിക്കുമ്പോൾ ഇതര മതസമൂഹങ്ങളിലേക്കും സാഹോദര്യത്തിന്റെ സ്നേഹത്തിൻറെ ഐക്യത്തിന്റെ സന്ദേശം പ്രകാശനം ചെയ്യാൻ ഈദ് സ്നേഹ സംഗമങ്ങൾ പോലുള്ള പരിപാടികൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് വനം,വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. യുവസാഹിതീ സമാജം ഈദ്-സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

അറഫാ മലയിലെ സമ്മേളനം പോലെ ലോകത്താകമാനം ഉള്ള മനുഷ്യർ, ആദർശ അധിഷ്ഠിത അനൈക്യങ്ങളെ മറികടന്ന്, ഏകോദര സഹോദരന്മാരെ പോലെ നിലകൊള്ളുക എന്ന സന്ദേശമാണ് ഈദ് സുഹൃത് സംഗമങ്ങളിലൂടെ നൽകപ്പെടുന്നത് എന്ന് മന്ത്രി പ്രസ്താവിച്ചു. രാജ്യത്തിൻറെ മാറിവരുന്ന വ്യവസ്ഥിതിയിൽ, ചരിത്രങ്ങൾ വളച്ചൊടിക്കപ്പെടുമ്പോൾ, അന്ധവിശ്വാസ ജടിലമായ പ്രമാണങ്ങൾക്ക് ആധികാരികത നൽകപ്പെടുമ്പോൾ, ഐക്യവും സാഹോദര്യവും മുറുകെപ്പിടിച്ച് മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മാനവികമായ സാംസ്കാരിക സമ്മേളനങ്ങൾ സംഘടിപ്പിക്കുന്ന യുവസാഹിതി സമാജത്തിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മന്ത്രി കൂട്ടിചേർത്തു.

ചടങ്ങിൽ യുവസാഹിതീ സമാജം പ്രസിഡണ്ട് പ്രൊഫ: ഷഹദ് ബിൻ അലി അധ്യക്ഷത വഹിച്ചു.ജി.കെ. എടത്തനട്ടുകര ഈദ് സന്ദേശം നടത്തി.ഡോ.റവ:ഫാദർ ജെറോം ചിങ്ങന്തറ മുഖ്യപ്രഭാഷണം നടത്തി.എം.വി.ഫസൽറഹ്‌മാൻ,ബി വി മുഹമ്മദ് അഷ്റഫ് ,പി.പി. അബ്ദുൽസത്താർ,ഡി.വി. പി.പി.റഷീദ്, കെ.വി.മുഹമ്മദ് ഷുഹൈബ് പ്രസംഗിച്ചു.ജനറൽസെക്രട്ടറി കെ.പി. സാജിദ് സ്വാഗതവും കൺവീനർ മഖ്ത്തുൽ അഹമ്മദ് നന്ദിയും പറഞ്ഞു.