‘ഗ്രീന്‍ ബെല്ലി’ന് ആദ്യ ബെല്ലടിച്ച് പത്മശ്രീ ചെറുവയല്‍ രാമന്‍

Wayanad

കല്പറ്റ: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ ഉത്പാദിപ്പിക്കുന്ന ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ‘ഗ്രീന്‍ബെല്‍’ എന്ന പുതിയ പേരില്‍ പുറത്തിറങ്ങും. ‘ഗ്രീന്‍ബെല്ലി’ന്റെ ലോഞ്ചിംഗ് പത്മശ്രീ ചെറുവയല്‍ രാമന്‍ നിര്‍വഹിച്ചു. ഈ വര്‍ഷം കുട്ടികള്‍ സ്വന്തമായി ഉത്പാദിപ്പിച്ച നെല്ല് അവിലാക്കി വളണ്ടിയര്‍മാര്‍ അദ്ദേഹത്തിന് കൈമാറി. എന്‍എസ്എസ് വളണ്ടിയര്‍മാരുടെയും അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിപിടിഎ ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം ലോഞ്ചിംഗ് നിര്‍വഹിച്ചത്. പാരമ്പര്യ കൃഷി രീതികളും അദ്ദേഹം സംരക്ഷിച്ചു പോരുന്ന 55 ഇനം നെല്‍വിത്തുകളും കുട്ടികളെ പരിചയപ്പെടുത്തി. അദ്ദേഹം പ്രതിനിധീകരിക്കുന്ന കുറിച്യര്‍ വിഭാഗത്തിന്റെ സംസ്‌കാരവും തൊഴില്‍ രീതികളും അദ്ദേഹം വിശദീകരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ടഛഅഘ ജനറല്‍ സെക്രട്ടറി എംപിബി ഷൗക്കത്തലി അദ്ദേഹത്തെ പൊന്നാടയണിയിച്ചു ആദരിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ടി മുനീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകര്‍ത്താവും അധ്യാപകനുമായ മുഹമ്മദ് ഷാഫി. പി ചെറുവയല്‍ രാമനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നസീര്‍ ചെറുവാടി സ്വാഗതവും കാമില്‍ കെവി നന്ദിയും പറഞ്ഞു.