പൈങ്ങോട്ടായിലും കോട്ടപ്പള്ളിയിലും ഭ്രാന്തന്‍ കുറുക്കന്‍റെ ആക്രമണം; നിരവധിപേര്‍ക്ക് കടിയേറ്റു

Kozhikode

ആയഞ്ചേരി: പൈങ്ങോട്ടായിലും കോട്ടപ്പള്ളിയിലും നിരവധിപേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റു. നാലു വയസുള്ള കുട്ടിക്കും കുറുക്കന്റെ കടിയേറ്റു. പലര്‍ക്കും കൈക്കും കാലിനുമാണ് കടിയേറ്റത്. നെഞ്ചില്‍ മാന്തും ഏറ്റിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെ വീട്ടിനകത്ത് കയറിയാണ് കുറുക്കന്‍ ആക്രമണം നടത്തിയത്. പൈങ്ങോട്ടായി പുനത്തിക്കണ്ടി മൊയ്തു (66), കൊല്ലങ്കണ്ടി കുഞ്ഞാമി (68), കോന്തനാരി ജലീല്‍ (53), കോട്ടപ്പള്ളി പള്ളിമുക്ക് ഭാഗത്ത് പുനത്തില്‍ മൊയ്തു ഹാജി (65), മൊയ്തു ഹാജിയുടെ മകന്റെ മകള്‍ പുനത്തില്‍ ഫാത്തിമ (4), കുണ്ടു ചാലില്‍ ഹസീന (27), കണ്ണങ്കണ്ടി ലീല (58), കണ്ണങ്കണ്ടി വനജ (38) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.