കാക്കവയല്‍ : സാമൂഹ്യ ക്ഷേമ രംഗത്തേക്ക് ഇറങ്ങാന്‍ നിര്‍മലവും കാര്യക്ഷമതയുമുള്ള മനസ്സുകള്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും സ്‌കൗട്ട് ഗൈഡ്‌സ് പോലുള്ള പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ മനസ്സിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും അതാകുന്നു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ അഭിപ്രായപ്പെട്ടു. കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ ദ്വിദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
PTA പ്രസിഡണ്ട് എന്‍ റിയാസ് അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര്‍ എം സുനില്‍കുമാര്‍ , എം പി ടി എ പ്രസിഡണ്ട് സുസിലി ചന്ദ്രന്‍ , ഖദീജ ടീച്ചര്‍, സ്‌കൗട്ട് എ ഡി സി ഷാജി ജോസഫ് ,സ്‌കൗട്ട് മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ പി കെ , ഡോ. കാര്‍ത്തിക എസ് കെ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിന്റെ ഭാഗമായി ഫ്‌ലാഗ് സെറിമണി, സര്‍വ്വമത പ്രാര്‍ഥന , ക്യാമ്പ് ഫയര്‍ , ബി പി സിക്‌സ് , യോഗ ,റോപ് വര്‍ക്ക് ,ടെന്റ് മേക്കിംഗ് എന്നിവ നടത്തി.