താമാരശേരി:പരപ്പൻ പൊയിൽ രാരോത്ത് ഗവ.മാപ്പിള ഹൈസ്കൂൾ നൂറാം വാർഷികം ശതോത്സവം സമാപന പരിപാടിയുടെ ഭാഗമായി പൂർവ്വാധ്യാപക വിദ്യാർഥി സംഗമം നടന്നു.
ഗാനരചയിതാവ് ബാപ്പുവാവാട് ഉദ്ഘാടനം ചെയ്തു. പൂർവ്വവിദ്യാർഥി ചെയർമാൻ കെ.പി. അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്റഫ് മുഖ്യാതിഥിയായി.
നൂറ് പൂർവ്വ അധ്യാപകരെ ചടങ്ങിൽ അനുമോദിച്ചു.പ്രധാന അധ്യാപിക എം. ജഗന്ദിനി, വി.ടി.അബ്ദുറഹിമാൻ ,രത്നമ്മ,പി.ടി.എ പ്രസിഡൻറ് എം.ടി. അയ്യൂബ് ഖാൻ ,എ.പി.മുഹമ്മദ് . വി.കെ.കരുണാകരൻ, കുഞ്ഞു മൂസ, ജെ.ടി.അബ്ദുറഹിമാൻ , റംല ഗഫൂർ , സെയ്ദ് ഉമർ, അഷ്റഫ് വാവാട് തുടങ്ങിയവർ സംബന്ധിച്ചു.
കൺവീനർ ടി.ടി.അനീസ് സ്വാഗതവും എ.സി. ഗഫൂർ നന്ദിയും പറഞ്ഞു. തുടർന്ന് സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ പൂർവ്വ വിദ്യാർഥികൾ എന്നിവരുടെ കലാപരിപാടികളും സംഗീത വിരുന്നും നടന്നു.