ചേനോത്ത് ഗവ. സ്കൂളിൽ ഭരണ ഘടന ദിനംആഘോഷിച്ചു

Kozhikode

കുന്ദമംഗലം: ചേനോത്ത് ഗവ: സ്കൂളിൽ ഭരണഘടന ദിനം ആഘോഷിച്ചു . ഇതിൻ്റെ ഭാഗമായി ചേർന്ന സ്പെഷ്യൽ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ ശുക്കൂർ കോണിക്കൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും വിദ്യാർത്ഥികൾ ഏറ്റു ചൊല്ലുകയും ചെയ്തു . ഭരണ ഘടന ശില്പി ഡോ: ബി ആർ അംബേദ്ക്കറുടെ ജീവ ചരിത്രം പരിചയപ്പെടുത്തി . അധ്യാപകരായ അശ്വതി എൻ നായർ , അനഘ വെള്ളന്നൂർ , മിസ്രിയ പുള്ളാവൂർ , ധനില പ്രസംഗിച്ചു