സാഹിത്യ ക്യാമ്പ്- ഭാഷയിൽ നിറയുന്ന ഓർമ്മ

Kozhikode

കോഴിക്കോട് : കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി പുസ്തക സംവാദം സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമി സമഗ്ര പുരസ്കാരജേതാവ് എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ചൂലൂർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ഡഗ്ളസ് ഡി സിൽവയുടെ “പച്ചക്കാട്ടിലെ കല്ലറകൾ ” എന്ന ഓർമ്മ എഴുത്തു പുസ്തകത്തെക്കുറിച്ച് സെൻ്റ് വിൻസൻ്റ് ഗേൾസ് എച് എസ് എസ് അധ്യാപകൻ സുജിൻ മാനുവൽ പഠനം അവതരിപ്പിച്ചു. എഴുത്തുകാരികളായ ശ്രീലതാ രാധാകൃഷ്ണൻ ഓർമ്മകളുടെ സുഗന്ധം,ലീലാവതി ശിവദാസ് ഭാഷയിൽ നിറയുന്ന ഓർമ്മ, സൽമി സത്യാർത്ഥി ഓർമ്മകൾ വാക്കുകളാകുമ്പോൾ എന്നീ വിഷയങ്ങളിൽ പ്രതികരണം അവതരിപ്പിച്ചു. ദർശനം ഗ്രന്ഥശാല പ്രസിഡൻ്റ് പി സിദ്ധാർത്ഥൻ, ഡഗ്ളസ് ഡി സിൽവ , പി എൻ ശ്യാമള , രത്ന രാജു എന്നിവർ പ്രതികരണം നടത്തി.

സ്വതന്ത്ര ബുക്സ് പ്രസിദ്ധീകരിച്ച ആർ കെ മാരൂരിൻ്റെ ( മുംബൈ) നോവലൈറ്റ് ഗ്രീൻ ചാനൽ സൽമി സത്യാർത്ഥിക്കും സുജാത പവിത്രൻ്റെ നോവൽ തൂക്കുപാലം ശ്രീലതാ രാധാകൃഷ്ണനും കെ പി ആഷിക്കിൻ്റെ നമ്മുടെ രാഷ്ട്രവും സമകാലീനരാഷ്ട്രീയ വിഷയങ്ങളും ലീലാവതി ശിവദാസിനും നല്കി ന്യൂയോർക്ക് സർഗ്ഗവേദി മെൻ്റർ മനോഹർ തോമസ് പ്രകാശനം ചെയ്തു. 13 ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ വായന മുറിയിലെ ആദ്യ കഥ ഷീലാ ടോമിയുടെ “മൃണാളിനിയുടെ കഥ – താരയുടെയും ” ദർശനം ജോയിൻ്റ് സെക്രട്ടറി ടി കെ സുനിൽകുമാർ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിച്ചു. ദർശനം ഗ്രന്ഥശാല സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും വനിത വേദി ജോയിൻ്റ് കൺവീനർ ശശികല മഠത്തിൽ നന്ദിയും പറഞ്ഞു.