പത്തനംതിട്ട: കെ എസ് ഇ ബിയുടെ സ്വകാര്യ വത്ക്കരണത്തിന് ആക്കം കൂട്ടുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഐ എന്‍ ടി യു സി മുന്നറിയിപ്പ് നല്കി. വൈദ്യുതി ബോര്‍ഡിന്റെ സ്വകാര്യവത്ക്കരണത്തോടൊപ്പം ജീവനക്കാരുടെ തസ്തികകള്‍ വെട്ടിക്കുറക്കാനും പദ്ധതി നടപ്പാക്കുന്നത് കാരണമാകും. അതുകൊണ്ട് തന്നെ ടോട്ടക്സ് മാതൃകയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഐ എന്‍ ടി യു സി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡ് തൊഴിലാളി, ഓഫീസര്‍ സംഘടനകളുടെ പൊതുവേദിയായ NCCOEEE യുടെ നേതൃത്വത്തില്‍ നടത്തിയ പത്തനംതിട്ട ജില്ല സമരസന്ദേശ വാഹന പ്രചരണ ജാഥയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.