മദ്യലഹരിയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

Pathanamthitta

പത്തനംതിട്ട: മദ്യലഹരിയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് സ്വദേശി രത്‌നാകരന്‍ (53) നാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്നു ഭാര്യ ശാന്തമ്മ വിറക് കമ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചിറ്റാര്‍ കൊടുമുടി സ്വദേശിയും വെസ്റ്റ് കോളനി ഓലിക്കല്‍ വീട്ടില്‍ താമസക്കാരനുമായിരുന്നു രത്‌നാകരന്‍. രത്‌നാകരനെ നിലയ്ക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പമ്പ പൊലീസ് ശാന്തമ്മയെ കസ്റ്റഡിയിലെടുത്തു. രത്‌നാകരനും ശാന്തമ്മയും മദ്യലഹരിയില്‍ വാക്ക് തര്‍ക്കം നടന്നതായി പോലീസ് പറഞ്ഞു. പടിഞ്ഞാറെ ആദിവാസി കോളനിയില്‍ ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. കുടുംബവഴക്കിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് കൊലയെന്ന് പൊലീസ് വ്യക്തമാക്കി.