കനത്തമഴ: ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പന്‍

Kottayam

പാലാ: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കിഴക്കന്‍ മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഏത് അടിയന്തിര ഘട്ടവും നേരിടാന്‍ തയ്യാറായി ഇരിക്കാന്‍ റവന്യൂ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ് വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ജില്ലാ കളക്ടര്‍, പാലാ ആര്‍ ഡി ഒ, മീനച്ചില്‍ തഹസീല്‍ദാര്‍ എന്നിവര്‍ക്കു മാണി സി കാപ്പന്‍ നിര്‍ദ്ദേശം നല്‍കി. മിനി സിവില്‍ സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ 04822 212325 എന്ന കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാവുന്നതാണെന്നും എം എല്‍ എ അറിയിച്ചു.