തൃശൂര്‍: എക്‌സൈസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കിയ ഷീല സണ്ണിക്ക് നീതി ഉറപ്പാക്കണമെന്ന് രാഷ്ട്രീയ മഹിള ജനത ആവശ്യപ്പെട്ടു. ഷീല സണ്ണിയെ അവരുടെ വസതിയില്‍ രാഷ്ട്രീയ ജനതാദള്‍ ദേശിയ ജനറല്‍ സെക്രട്ടറി അനു ചാക്കോ, മഹിള രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ലൈല റഷീദ് എന്നിവര്‍ സന്ദര്‍ശിച്ച് എല്ലാവിധ പിന്തുണ അറിയിച്ചു. ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കിയ എക്‌സൈസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മഹിള രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലായ് ആറിന് വ്യാഴാഴ്ച ചാലക്കുടി എക്‌സൈസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ പത്ത് മണിക്കാണ് മാര്‍ച്ച്.