പാലാ സെന്‍റ് തോമസ് കോളജില്‍ മുന്‍യൂണിയന്‍ ഭാരവാഹികളുടെ സംഗമം

Kottayam

പാലാ: പാലാ സെന്റ് തോമസ് കോളജ് അലുംമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 1950 മുതലുള്ള യൂണിയന്‍ ഭാരവാഹികളുടെ ഒരു സംഗമം ജൂലൈ 8ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ജോസഫ്‌സ് ഹാളില്‍ വെച്ച് നടക്കുന്നതാണ്. അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡിജോ കാപ്പന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കോളജ് മാനേജരും പ്രോട്ടോസിഞ്ചെല്ലൂസുമായ മോണ്‍. ഡോ.ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ.ജയിംസ് ജോണ്‍ മംഗലത്ത് അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിക്കും. ബഹുമാനപ്പെട്ട ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി., വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഡേവീസ് സേവ്യര്‍ എന്നിവര്‍ പ്രസംഗിക്കും. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖസ്ഥാനങ്ങളിലെത്തിച്ചേര്‍ന്നിട്ടുള്ള കോളജ് യൂണിയന്‍ ഭാരവാഹികളുടെ സമ്മേളനം ഇപ്രകാരം സംഘടിപ്പിക്കുന്നത്. ആദ്യമായാണെന്ന് സംഘാടകരായ ഡോ.സാബു ഡി മാത്യു, ജിമ്മി ജോസഫ്, ഡോ.സോജന്‍ പുല്ലാട്ട്, ഡോ. അലക്‌സ് വി.സി., ജയിംസ് ചെറുവള്ളില്‍ എന്നിവര്‍ പറഞ്ഞു.