വേറിട്ട സംവാദവുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും

Wayanad

കല്പറ്റ: ദേശീയ ഡോക്ടര്‍സ് ദിനാചാരണത്തിന്റെ ഭാഗമായി ഡബ്ലിയു എം ഒ സ്‌കൂളിലെ കുട്ടി ഡോക്ടര്‍മാര്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി സംവദിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി അനാട്ടമി മ്യൂസിയത്തിലേക്ക് നടത്തിയ യാത്ര കുട്ടികളില്‍ അവബോധവും അതിലുപരി തങ്ങള്‍ പാഠപുസ്തകങ്ങളിലെ ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന തങ്ങളുടെ ശരീരത്തിനകത്തുള്ള അവയവങ്ങളുടെ നേരിട്ടുള്ള കാഴ്ച അവരില്‍ ആശ്ചര്യവും ഉണ്ടാക്കി.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്ന ആസ്റ്റര്‍ വളന്റിയേഴ്‌സിന്റെ വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീറിന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ഡബ്ലിയു എം ഒ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എസ് ഉമ്മര്‍, സ്‌കൂള്‍ മാനേജര്‍ അഷറഫ് പി ടി, സൂപ്പി കല്ലന്‍ങ്കോടന്‍, ഡോ. ഷാനവാസ് പള്ളിയാല്‍, ആസ്റ്റര്‍ വളന്റിയര്‍ ലീഡ് മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.