മേപ്പാടി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച 726 എ ഐ ക്യാമറകളില്‍ നടന്ന ക്രമകേടും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപെട്ട് മേപ്പാടി എ ഐ ക്യാമറയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ കെ പി സി സി മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. കല്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഒ ഭാസ്‌കരന്‍, രാജു ഹജമാടി, ഒ വി റോയ്, എ രാംകുമാര്‍, ടി എ മുഹമ്മദ്, സി എ അരുണ്‍ദേവ്, ഓമന രമേശ്, രാധരാമ സാമി, കെ പി ഹൈദര്‍ ആലി എന്നിവര്‍ പ്രസംഗിച്ചു.