എം ടി: നവതി ആഘോഷം തുടങ്ങി

Kozhikode

കോഴിക്കോട്: എം ടി യുടെ നവതിയാഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളുടെയും അഞ്ചു നാള്‍ നീളുന്ന പ്രദര്‍ശനത്തിന് ദര്‍ശനം ഗ്രന്ഥശാല എം എന്‍ സത്യാര്‍ത്ഥി ഹാളില്‍ തുടക്കമായി. എം ടി കയ്യൊപ്പ് ചാര്‍ത്തിയ രണ്ടാമൂഴത്തിന്റെ 60 ആം പതിപ്പ് പ്രദര്‍ശനത്തിന് വച്ചു കൊണ്ട് ‘എം ടി യുടെ മാതൃഭൂമിക്കാലം’ എന്ന കൃതിയുടെ രചയിതാവ് എം ജയരാജ് ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തെ സ്‌നേഹിച്ച് മിണ്ടാതെ പോയൊരാള്‍ എന്ന സ്വന്തം രചന കവി പി കെ ഗോപി ചൊല്ലി. എം ടി യുടെ സന്തത സഹചാരി പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം കെ എസ് വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തി. ദര്‍ശനം രക്ഷാധികാരി അംഗം സല്‍മി സത്യാര്‍ത്ഥി, ഓണ്‍ലൈന്‍ വായനമുറി നിരൂപക ലീലാവതി ശിവദാസ് എന്നിവര്‍ ആശംസ നേര്‍ന്നു. ദര്‍ശനം ഗ്രന്ഥശാല പ്രസിഡന്റ് പി സിദ്ധാര്‍ത്ഥന്‍ അധ്യക്ഷനായി. സെക്രട്ടറി എം എ ജോണ്‍സണ്‍ സ്വാഗതവും വനിത വേദി ചെയര്‍ പേഴ്‌സണ്‍ പി തങ്കം നന്ദിയും പറഞ്ഞു. എം ടി കയ്യൊപ്പിട്ട എല്ലാ പുസ്തകങ്ങളുടെയും പ്രദര്‍ശനം 13 വരെ തുടരും.