കുന്ദമംഗലം: വിദ്യാർത്ഥികളുടെ അറിവും നൈപുണികളും പ്രകടമാക്കിയും വ്യത്യസ്ത അക്കാദമിക മികവുകളുടെ നേർക്കാഴ്ചകളൊരുക്കിയും എൻ. ഐ. ടി ചേനോത്ത് ഗവ: എൽ.പി. സ്ക്കൂളിൽ “അറിവരങ്ങ് ” പഠനോൽസവം സംഘടിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്ര ഗുണമേൻമ പദ്ധതിയുടെ ഭാഗമായി നടപ്പ് അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികൾ ആർജ്ജിച്ച പഠനാനുഭവങ്ങളിൽ ഊന്നിയാണ് പഠനോൽസവം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം പി.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി. അജേഷ് , സ്ക്കൂൾ വികസന സമിതി കൺവീനർ സി. ഗംഗാധരൻ നായർ , അധ്യാപകരായ കെ.പി. നൗഷാദ് , അശ്വതി എൻ നായർ , പ്രീത പീറ്റർ , അനഘ വെള്ളന്നൂർ , ധനില , മിസ്രിയ പുള്ളാവൂർ , ജസ്‌ല പ്രസംഗിച്ചു.
