കല്പറ്റ. സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ബീ സ്മാര്‍ട്ട് ലീഡേഴ്‌സ് അക്കാദമി രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ കാക്കവയല്‍ തെനേരി മന്‍ഹജുല്‍ ഹുദാ മദ്‌റസ ഹാളില്‍ നടക്കും. ജില്ലയിലെ മുഴുവന്‍ റെയ്ഞ്ചിലേയും മാനേജ്‌മെന്റ് പ്രതിനിധികളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റെയ്ഞ്ച് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ പങ്കെടുക്കും. സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യു. മാനേജ്‌മെന്റ് ജില്ലാ പ്രസിഡന്റ് എം.എം ബഷീര്‍ അധ്യക്ഷനാകും.
2023 വര്‍ഷത്തെ പൊതു പരീക്ഷയില്‍ ടോപ് പ്ലസ് നേടിയ മദ്‌റസകളുടെ മാനേജ്‌മെന്റിനെ അനുമോദിക്കും. ജില്ലയിലെ മുഴുവന്‍ റെയ്ഞ്ച് മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് ആവശ്യമായ റിക്കാര്‍ഡുകളും നല്‍കും. ബീ സ്മാര്‍ട്ട് എന്ന വിഷയം സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ ഇബ്‌നു ആദം കണ്ണൂരും സമസ്ത മദ്‌റസ മാനേജ്‌മെന്റ് ബാധ്യതയും ഉത്തരവാദിത്വവും എന്ന വിഷയത്തില്‍ ഷൗക്കത്തലി മൗലവി വെള്ളമുണ്ടയും സമസ്ത നൂറിന്റെ നിറവില്‍ എന്ന വിഷയത്തില്‍ ഇബ്‌റാഹിം ഫൈസി പേരാലും അവതരിപ്പിക്കും. ബീ സ്മാര്‍ട്ട് കര്‍മ്മപദ്ധതി അവതരണവും വിഷന്‍ 2023-24 കര്‍മ്മ പദ്ധതി ആവിഷ്‌കരണവും നടക്കും. കല്‍പ്പറ്റയില്‍ നടന്ന ആലോചന യോഗത്തില്‍ എം.എം ബഷീര്‍, അബ്ബാസ് ഫൈസി, സി കുഞ്ഞബ്ദുല്ല ഹാജി, അഷ്‌റഫ് മലായി എന്നിവര്‍ പങ്കെടുത്തു.