വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.
മീനങ്ങാടി: അപ്പാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂളിനായി ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ് മുറിയും സൗണ്ട് സിസ്റ്റവും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഇ. വിനയന്‍ ഉദ്ഘാടനം ചെയ്തു.
സ്മാര്‍ട്ട് ക്ലാസിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. വാസുദേവന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അംബിക ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീധരന്‍. സി., ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എം. ആര്‍. ശശിധരന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് കാന്തി, എന്‍. ഐ. ഗംഗാധരന്‍ ചന്ദ്രിക കെ.ഒ., അശ്വതി ബേബി, ഉഷ രാജേന്ദ്രന്‍, ഓമന തുടങ്ങിയവര്‍ സംസാരിച്ചു.