സാമൂഹ്യ തിന്മകള്‍ക്കെതിരെ കൂട്ടമായി ശബ്ദിക്കണം: വിസ്ഡം സഹവാസ ക്യാമ്പ്

Kozhikode

കോഴിക്കോട്: വിസ്ഡം യൂത്ത് മാങ്കാവ് മണ്ഡലം സംഘടിപ്പിച്ച സഹവാസ ക്യാമ്പ് കുളങ്ങരപീടിക ദാറുതന്‍സീല്‍ ക്യാമ്പസില്‍ നടന്നു. വിസ്ഡം യൂത്ത് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അസ്ഹര്‍ ഫറോക്ക് പരിപാടി ഉദഘാടനം ചെയ്തു.

രണ്ടു ദിവസങ്ങളിലായി യുവാക്കള്‍ക്കായി നടത്തിയ സഹവാസ ക്യാമ്പ് പ്രോഗ്രാം മികവു കൊണ്ടും യുവാക്കളുടെയും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി. സമൂഹത്തില്‍ നടക്കുന്ന വിവിധങ്ങളായ തിന്മകള്‍ക്കെതിരെ കൂട്ടമായി ശബ്ദിക്കണമെന്നും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നും സഹവാസ ക്യാമ്പ് അഭിപ്രായപ്പെട്ടു.

വിസ്ഡം യൂത്ത് മാങ്കാവ് മണ്ഡലം പ്രസിഡന്റ് ശരീഫ് അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം സെക്രട്ടറി കബീര്‍ സി പി ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ജമാല്‍ ചെറുവാടി, സക്കീര്‍ സലഫി, അഷ്‌കര്‍ ഇബ്രാഹീം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തി. മണ്ഡലം ഭാരവാഹികളായ അസ്ലം കൊമ്മേരി, ജംഷീര്‍ പി പി, നജീബ്, അന്‍ശാസ്, ജനീഷ് കെ. പി, റിയാസ് എന്നിവര്‍ പങ്കെടുത്തു.