കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ അയല്‍വാസിയുടെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വളയം നിറവുമ്മല്‍ സ്വദേശിനി അശ്വതി (25) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യയാണ് മരിച്ച അശ്വതി. നാദാപുരം തൂണേരി കോടഞ്ചേരിയില്‍ ചൊവ്വാഴ്ച രാവിലെയാണ് അശ്വതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ അയല്‍വാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളിമുറിയുടെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍: നൈനിക്.