കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് സമാപനം

Kozhikode

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഏഴാമത് എഡിഷന് സാഹിത്യത്തിന്റെ നഗരിയിൽ സമാപനം. കേരള വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെഎൽഎഫിന്റെ സംഘാടകസമിതി ചെയർമാൻ എ പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. നൊബേൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി ചടങ്ങിൽ മുഖ്യാതിഥിയായി.
സംഘാടക സമിതി ജനറൽ കൺവീനർ എ കെ അബ്ദുൽ ഹക്കീം സ്വാഗതവും കെഎൽഎഫ് ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി പ്രസംഗിച്ചു .
ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ. കെ സച്ചിദാനന്ദൻ കെ എൽ എഫ് 2025ന്റെ തിയ്യതി പ്രഖ്യാപിച്ചു. 2025 ജനുവരി 9, 10, 11, 12 തിയ്യതികളിലാണ് എട്ടാം എഡിഷൻ നടക്കുക. ഇന്ത്യയിലെ തുർക്കിഷ് അംബാസിഡർ ഫിറാത്ത് സുനേൽ, തുർക്കി സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രസാധന വിഭാഗം ഡയറക്ടർ നിസാർ കാര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഭിലാഷ് തിരുവോത്ത്, ഫാരിസ് കണ്ടോത്ത്, ബഷീർ പെരുമണ്ണ, അക്ഷയ് കുമാർ, അൻവർ കുനിമേൽ എന്നിവരും സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ കെ വി ശശി നന്ദി പറഞ്ഞു.