ലോക ജനസംഖ്യാദിനം: വിദ്യാര്‍ത്ഥികള്‍ സംവാദം നടത്തി

Wayanad

കാക്കവയല്‍: ലോക ജനസംഖ്യ ദിനാചരണത്തോടനുബന്ധിച്ച് കാക്കവയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ സംവാദം നടത്തി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിനു കീഴില്‍ നടന്ന സംവാദം ഹെഡ്മാസ്റ്റര്‍ എം സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനസംഖ്യ വര്‍ദ്ധനവിനെ അടിച്ചമര്‍ത്തിയ ജപ്പാന്‍ പോലുള്ള ലോകരാഷ്ട്രങ്ങള്‍ നാമാവശേഷമാവുകയാണെന്നും അതുകൊണ്ട് അടിച്ചമര്‍ത്തലിനു പകരം നിയന്ത്രണമാണ് പരിഹാരമെന്നും സംവാദം അഭിപ്രായപ്പെട്ടു. കണ്‍വീനര്‍ അജയന്‍ കെ മോഡറേറ്റര്‍ ആയിരുന്നു. ഖദീജ ടീച്ചര്‍, ഖീലീല്‍റഹ് മാന്‍, ബബിത പി എം, ജുമൈല പി, വിദ്യാര്‍ത്ഥികളായ മുഹമ്മദ് ജഹാന്‍ഷാ, അപര്‍ണ എന്നിവര്‍ പ്രസംഗിച്ചു.