സുല്‍ത്താന്‍ ബത്തേരി: റോട്ടറി ക്ലബ്ബ് മികച്ച അധ്യാപകര്‍ക്ക് നല്‍കിവരുന്ന നാഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കോമേഴ്‌സ് അധ്യാപകനുമായ അജിത്ത് കാന്തി അര്‍ഹനായി.
സുല്‍ത്താന്‍ ബത്തേരി റോട്ടറി ക്ലബ്ബില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിച്ചു.
മീനങ്ങാടി, അപ്പാട്, കാന്തിവീട്ടില്‍ പുരുഷോത്തമന്റെയും ചന്ദ്രകാന്തിയുടെയും മകനാണ് അജിത്ത് കാന്തി. ഭാര്യ: സിന്ധു കെ മക്കള്‍ അഭിജിത്ത് കാന്തി, ദേവ കിരണ്‍ കാന്തി.