സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Kerala

തൃശൂര്‍: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തൃശൂര്‍ വേലൂരില്‍ ഇന്ന് വൈകിട്ട് നാലുമണിയോടെ നടന്ന അപകടത്തില്‍ പണിക്കവീട്ടില്‍ രാജന്‍ വിദ്യ ദമ്പതികളുടെ മകള്‍ ദിയ (08) ആണ് മരിച്ചത്.

തലക്കോട്ടുക്കര ഒയിറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ദിയ സ്‌കൂള്‍ വിട്ട് വീടിനടുത്ത് ഇറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം. കുട്ടി റോഡ് ക്രോസ് ചെയ്തത് അറിയാതെ വാഹനം മുന്നോട്ടേടുത്തപ്പോള്‍ ഇടിയേറ്റ് താഴെ വിഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശില്പ, നിത്യ എന്നിവര്‍ സഹോദരിമാരാണ്.