തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ജൂനിയർ ഡോക്ടർമാരുടെ സമരം.
സംസ്ഥാനത്തെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഒ പി പൂർണമായി ബഹിഷ്കരിച്ചും വാർഡ് ഡ്യൂട്ടി എടുക്കാതെയും പണിമുടക്കും.
ഡോക്ടർമാരായ മെഡിക്കൽ വിദ്യാർത്ഥികളുടെ സപ്പോർട്ടില്ലാതെ ഇങ്ങനെ ഒരു ക്രൂരകൃത്യം നടക്കില്ല എന്നാണ് പറയപ്പെടുന്നത്. പ്രതിസ്ഥാനത്ത് ഡോക്ടർമാർ ആയാലും പോരാട്ടം നടത്താനാണ് മെഡിക്കൽ അസോസിയേഷൻ്റെ മുന്നൊരുക്കം.
മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളിൽ നിന്ന് പിന്മാറിയും സമരം ശക്തമാക്കാനാണ് തീരുമാനം. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നാളെ കരിദിനമായി ആചരിക്കാൻ സർക്കാർ ഡോക്ടർമാരും തീരുമാനിച്ചിട്ടുണ്ട്. ഡോക്ടറുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 18 മുതൽ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിനും നടത്തും.