ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി

Kerala

കോഴിക്കോട്: ബാലമന്ദിരത്തില്‍ നിന്നും നാലുകുട്ടികള്‍ ചാടിപ്പോയി. കോഴിക്കോട് വെള്ളിമാട് കുന്നിലെ ബാലമന്ദിരത്തില്‍ നിന്നും ഇന്നലെ രാത്രിയാണ് കുട്ടികള്‍ സ്ഥലംവിട്ടത്. 15, 16 വയസ്സ് പ്രായമുള്ള കുട്ടികളാണ് മിസ്സിംഗ് ആയത്. ചാടിപ്പോയ കുട്ടികളില്‍ മൂന്നുപേര്‍ കോഴിക്കോട് സ്വദേശികളും ഒരു കുട്ടി ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. കുട്ടികള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.