കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം തിരികെ നല്‍കി മെമ്പര്‍ മാതൃകയായി

Kozhikode

ആയഞ്ചേരി: ഗ്രാമപഞ്ചായത്തിലെ മംഗലാട് കീരിയങ്ങാടി കനാല്‍ റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണാഭരണം എസ് ഐ മഹേഷ് എടയത്തിന്റെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് നല്‍കി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ മാതൃകയായി. കഴിഞ്ഞ ദിവസം വാര്‍ഡ് സന്ദര്‍ശനത്തിനിടയില്‍ റോഡില്‍ നിന്നും ലഭിച്ച ആഭരണം സ്‌റ്റേഷന്‍ ഹൗസിങ്ങ് ഓഫീസര്‍ പി എം മനോജിന് കൈമാറി വാര്‍ത്താ മാധ്യങ്ങളില്‍ അറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വളയത്തുള്ള രമിഷ ബിജു ദമ്പതികള്‍ സ്‌റ്റേഷനിലെത്തി തെളിവുകള്‍ നല്‍കി. സന്തോഷ പൂര്‍ണ്ണമായ ചടങ്ങില്‍ വടകര പോലീസ് മെമ്പറെ അഭിനന്ദിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ് ഞെള്ളന്‍ കണ്ടിയില്‍, എം കെ ലിനേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.