റോട്ടറി സൈബര്‍ സിറ്റി ഭാരവാഹികള്‍ ചുമതലയേറ്റു; കെ വി സവീഷ് പ്രസിഡന്‍റ്, സരിതാ റിജു സെക്രട്ടറി

Kozhikode

കോഴിക്കോട്: കാലിക്കറ്റ് സൈബര്‍ സിറ്റി യുടെ 10-ാമത് പ്രസിഡന്റ് ആയി സി എസ്, കെ വി സവീഷ് പ്രസിഡന്റായി ചുമതലയേറ്റു. ഓഡിറ്റിംഗ് ആന്‍ഡ് ലീഗല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മള്‍ട്ടി പ്രൊഫെഷണല്‍ സ്ഥാപനം സി എസ് ഡബ്ല്യൂ എയുടെ ചെയര്‍മാനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ ട്രഷററുമാണ് കെ വി സവീഷ്. ദി ഗേറ്റ് വേ താജ് ഹോട്ടലില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ സെക്രട്ടറിയായി സരിതാ റിജു, ട്രഷറര്‍ നബീല്‍ വി ബഷീര്‍, കെ നിതിന്‍ ബാബു എക്‌സിക്യുട്ടീവ് സെക്രട്ടറി ഉള്‍പ്പെട്ട 20 അംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്.

മുന്‍ പ്രസിഡന്റ് ജലീല്‍ ഇടത്തില്‍ പുതിയ പ്രസിഡന്റ് കെ വി സവീഷിന് അധികാര ചിഹ്നം കൈമാറി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സേതു ശിവശങ്കര്‍ മുഖ്യാതിഥിയായി. ആദിവാസി ക്ഷേമത്തിനും പുരോഗമനത്തിനും വേണ്ടിയുള്ള വിവിധ പദ്ധതികള്‍, കൃഷി, ക്ലോത്ത് ബാങ്ക്, ക്യാമ്പസുകളില്‍ ലഹരി വിരുദ്ധ സ്‌ക്വാഡും ക്യാമ്പയിനിങ്ങും തുടങ്ങി 10 പദ്ധതികളുടെ ട്രൈലര്‍ പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മേയര്‍ ഡോ. ബീന ഫിലിപ്, എം കെ മുനീര്‍ എം എല്‍ എ, കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ജേതാവ് സുദേവ് നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റോട്ടറി ഡിസ്ട്രിക്ട് പബ്ലിക് ഇമേജ് സെക്രട്ടറി സന്നാഫ് പാലക്കണ്ടി, സൈബര്‍ സിറ്റി എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ. നിതിന്‍ബാബു, മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍മ്മാരായ കെ ശ്രീധരന്‍ നമ്പ്യാര്‍, ഡോക്ടര്‍ രാജേഷ് സുഭാഷ്, അസിസ്റ്റന്റ് ഗവര്‍ണര്‍ അഡ്വക്കേറ്റ് ജി ബി ശ്യാംജിത്ത്, ഡെപ്യൂട്ടി ഡിസ്ട്രിക് കോര്‍ഡിനേറ്റര്‍ സി എം ഉദയഭാനു, സിന്ധു സേതു, എം വി മുഹമ്മദ് യാസിര്‍, സരിതാ റിജു തുടങ്ങിയവര്‍ സന്നിഹിതരായി.