കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ നവതിയാഘോഷത്തോടനുബദ്ധിച്ച് ബുക്ക്മാര്‍ക്ക് നടത്തുന്ന പുസ്തകോത്സവം മികച്ചതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയും എന്‍ ബി എസ് ഡയറക്റ്ററുമായ ജാനമ്മ കുഞ്ഞുണ്ണി അഭിപ്രായപ്പെട്ടു. കാലത്തിനു മുന്നേ സഞ്ചരിച്ച മഹാനായ എഴുത്തുകാരനാണ് എം ടി അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഗ്രാമത്തിന്റെ, മനുഷ്യരുടെ, സങ്കടങ്ങളുടെ, പ്രതിരോധത്തിന്റെ, കലാപത്തിന്റെ ഒക്കെ ശബ്ദമായിട്ടാണ് തോന്നിയത്. കാലത്തെ തൊടുക്കും കാലത്തെ പ്രവചിക്കുകയും ചെയ്ത കൃതികളാണ് എം ടിയുടെതെന്ന് ജാനമ്മ കുഞ്ഞുണ്ണി അഭിപ്രായപ്പെട്ടു, ബുക്ക്മാര്‍ക്കിന്റെ സ്‌നേഹാദരം എം ടി പുസ്തകോത്സം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ജാനമ്മ കുഞ്ഞുണ്ണി,
