കോഴിക്കോട്: വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസം വേഗത്തിലാക്കാൻ സർക്കാർ ശ്രദ്ദിക്കണമെന്ന് കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. കെ.എൻ.എം സംസ്ഥാന സമിതിയുടെ കീഴിൽ നിർമ്മിക്കുന്ന അൻപത് വീടുകളുടെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 7,8,9 തീയതികളിൽ മഹല്ല്-ശാഖകൾ കേന്ദ്രീകരിച്ച് വ്യത്യസ്ത സ്ക്വാഡുകളായി ഇറങ്ങും.
കോഴിക്കോട് ജില്ലയിലെ വ്യത്യസ്ത മണ്ഡലങ്ങളുടെ കീഴിൽ വയനാട്ടിൽ ദുരിതബാധിതർക്ക് വേണ്ടി വീടുകൾ നിർമ്മിച്ച് കൊടുക്കാനും തീരുമാനിച്ചു. പ്രവർത്തക സംഗമം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. പാലത്ത് അബ്ദുറഹ്മാൻ മദനി, വളപ്പിൽ അബ്ദുസ്സലാം, വി.കെ ബാവ, അബ്ദുൽ റസാഖ്, കുഞ്ഞമ്മദ് കോയ എന്നിവർ സംസാരിച്ചു.