മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു

India

ബംഗളുരു: മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി (79) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 4.25നായിരുന്നു അന്ത്യം. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്.

രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകുയായിരുന്നു. 1970 മുതല്‍ ഇന്ന് വരെ പുതുപ്പളളിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2004-2006, 2011-2016 എന്നി കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. മൂന്ന് തവണ മന്ത്രിയായിട്ടുണ്ട്. കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്നു ഉമ്മന്‍ചാണ്ടി. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും ഐ ഐ സി സി ജനറല്‍ സെക്രട്ടറിയുമാണ്.